കോട്ടയം: കെ.പി.സി.സി ഗാന്ധിദർശൻ സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനവും 30ന് ഉച്ചക്കഴിഞ്ഞ് 2.30ന് വൈക്കം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷാ സോമൻ സെമിനാർ നയിക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ജി പ്രസന്നൻ അദ്ധ്യക്ഷതവഹിച്ചു. ഇ.എൻ ഹർഷകുമാർ, കെ.ഡി പ്രകാശൻ, എൻ.കെ ശ്രീരാമചന്ദ്രൻ, പി.എസ് മുഹമ്മദ് അൻസാരി, റോയി ജോൺ ഇടയത്തറ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |