SignIn
Kerala Kaumudi Online
Saturday, 09 November 2024 7.22 AM IST

പന്നിയിറച്ചി വില്പന കേന്ദ്രം അടച്ചിടും

Increase Font Size Decrease Font Size Print Page
big

അങ്കമാലി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ പന്നി ഇറച്ചി വില്പന കേന്ദ്രങ്ങൾ അടച്ചിട്ട് അനശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ഓൾ കേരള പിഗ് ട്രേഡേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ തിരുമാനിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരുന്നതിനുള്ള വിലക്ക് നീക്കുക, ഫാമുകൾക്കുള്ള ലൈസൻസ് നടപടികൾ സുതാര്യമാക്കുക, വില നിശ്ചയിക്കുന്നത് സർക്കാർ നിയന്ത്രണത്തിലാക്കുക, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ലോട്ടർ ഹൗസുകൾ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അങ്കമാലിയിൽ ചേർന്ന കൺവെൻഷനിൽ ബിജു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.വി. ബിനോയ് (പ്രസി.), പ്രിൻസ് ടി. ആന്റണി (സെക്ര.), ജെറി പൗലോസ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.