നെടുമങ്ങാട് : പനയമുട്ടം തേവരുകുഴി നടത്തരികത്ത് വീട്ടിൽ അഭിരാമിയെ (പാറു - 22 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ശരത്തിനെ (29) കോടതി റിമാൻഡുചെയ്തു. വ്യാഴാഴ്ച രാവിലെ വീടിനു പുറത്ത് ഗോവണിയിൽ അഭിരാമിയെ കെട്ടിത്തുങ്ങി മരിച്ച നിലയിൽ അയൽവാസികളാണ് കണ്ടെത്തിയത്. ശരത് വീട്ടിലുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ ഭാര്യയെ ദേഹോപദ്രവം ഏല്പിക്കുന്നത് പതിവായിരുന്നെന്ന് നെടുമങ്ങാട് പെലീസ് സൂചിപ്പിച്ചു. ആർ.ഡി. ഓയുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. രണ്ടര വർഷം മുമ്പായിരുന്നു വിവാഹം. ശരത് പെയിന്റിംഗ് തൊഴിലാളിയാണ്. കല്യാണ നിശ്ചയം കഴിഞ്ഞ ഉടൻ ഇയാൾ അഭിരാമിയെ വിളച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ഒന്നര വയസ്സുള്ള ആൺകുഞ്ഞുണ്ട് ദമ്പതികൾക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |