കൊല്ലം: കഞ്ചാവ് കേസിലെ പ്രതിക്ക് നാലുവർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം വാടി കല്ലേലിൽ വയലിൽ പുരയിടത്തിൽ അനീഷിനെയാണ് (39) കൊല്ലം രണ്ടാം ക്ലാസ് അഡീഷണൽ ജഡ്ജി വി.ഉദയകുമാർ ശിക്ഷിച്ചത്. പിഴയൊടുക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവനുഭവിക്കണം.
2022 ഫെബ്രുവരി 12ന് രാത്രി 9നാണ് അനീഷ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഹൈസ്‌കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡിൽ പട്രോളിംഗിനിടെ പിടികൂടിയ അനീഷിന്റെ കൈയിൽ നിന്ന് 1.5 കിലോ കഞ്ചാവ് കണ്ടെടുത്തു. സുഹൃത്തിൽ നിന്ന് വാങ്ങി കടപ്പുറത്ത് ഒളിപ്പിക്കാൻ കൊണ്ടുപോകും വഴിയാണ് കുടുങ്ങിയത്.
കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള
എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് കോടതിയിൽ ഹാജരായി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |