കോട്ടയം: സംസ്ഥാന ബഡ്ജറ്റ് നെൽകൃഷി മേഖലയെ അവഗണിച്ചെന്ന് നെൽകർഷക സംരക്ഷണസമിതി. നെല്ല് സംഭരണത്തിന്റെ മുഖ്യപ്രശ്നം പരിഹരിക്കാൻ സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശിച്ച റിവോൾവിംഗ് ഫണ്ടായി ബഡ്ജറ്റിൽ പണം വകയിരുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചതേയില്ല. കർഷകരുടെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടാതെ പോയത് കർഷകരോടുള്ള സർക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്. നെൽ കൃഷി മേഖലയിലെ പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സംബന്ധിച്ച് നിരവധി ക്രിയാത്മക നിർദ്ദേശങ്ങൾ മേഖലയിലെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |