അമ്പലപ്പുഴ: തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിന്റെയും ആലപ്പുഴ- വണ്ടാനം ചേതന ലാബിന്റെയും സംയുക്തഭിമുഖ്യത്തിൽ തോട്ടപ്പള്ളി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കായി സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുദർശനൻ ഉദ്ഘാടനം ചെയ്തു . തോട്ടപ്പളി കോസ്റ്റൽ സി.ഐ റിയാസ് രാജാ, വാർഡ് മെമ്പർ രാജേശ്വരി കൃഷ്ണൻ, കോസ്റ്റൽ സ്റ്റേഷൻ എസ്.ഐമാരായ സനൽ, സാബു, മധുലാൽ, ബീറ്റ് ഓഫീസർ ഷൈബു, കോസ്റ്റൽ വാർഡന്മാർ തുടങ്ങിയവർ പങ്കെടുത്തു. 200 മത്സ്യതൊഴിലാളികൾക്ക് ക്യാമ്പ് പ്രയോജനകരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |