കോഴിക്കോട്: പശുക്കളുടെ ആരോഗ്യം ഉറപ്പുവരുത്തി മികച്ച പാലുത്പാദനം ഉറപ്പാക്കാൻ 'കൗ കെയർ' എന്ന പുതിയ ഉത്പ്പന്നവുമായി മിൽമ. മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്പ്മെന്റ് ഫൗണ്ടേഷനാണ് (എം.ആർ.ഡിഎഫ്) കൗ കെയർ പുറത്തിറക്കുന്നത്. മിൽമ ചെയർമാനും എം.ആർ.ഡി.എഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ്. മണി വിപണനോദ്ഘാടനം നിർവഹിച്ചു. മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ്, എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ്ജ് കുട്ടി ജേക്കബ്, ക്ഷീര സംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
പശുക്കളുടെ ആമാശയത്തിലെ അമ്ലത്വത്തെ നിയന്ത്രിച്ച് ദഹനക്കേട്, കുളമ്പുകളുടെ ബലക്ഷയം, പ്രതിരോധശേഷിക്കുറവ്, തീറ്റ എടുക്കുന്നതിനുള്ള മടി എന്നീ അസുഖങ്ങൾ തടഞ്ഞ് പാലുത്പാദനം വർദ്ധിപ്പിക്കാൻ കൗ കെയറിന് കഴിയും. 10 ലിറ്ററിൽ കൂടുതൽ പാൽ ലഭിക്കുന്ന കറവമാടുകൾക്ക് 25ഗ്രാം വീതം കൗ കെയർ ദിവസം രണ്ടു നേരം തീറ്റയോടൊപ്പം ചേർത്തു നൽകണം. ക്ഷീര സംഘങ്ങൾ വഴിയും മിൽമ പി ആൻഡ് ഐ യൂണിറ്റുകൾ, എം.ആർ.ഡി.എഫ് ഓഫീസുകൾ വഴിയും കൗ കെയർ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |