കൊല്ലം: ബൈക്കിലെത്തി സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. ചവറ സൗത്ത്, പുന്നോടിവിള, അലൻ (43) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. പനയം സ്വദേശിയായ ഇന്ദിരയുടെ കഴുത്തിൽ കിടന്ന രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്. ഈ മാസം 2ന് ഉച്ചക്ക് 12ന് കാഞ്ഞിരംകുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്ദിര താന്നിക്കമുക്കിൽ എത്തിയപ്പോൾ എതിരെ ബൈക്കിൽ വന്ന പ്രതി ഇവരുടെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ അലനെ പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് സബ് ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രമോദ്, വിനോദ് എസ്.സി.പി.ഒമാരായ സിജു, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |