പാറശാല: റോഡ് ടാർ ചെയ്യാത്ത അധികൃതരുടെ അനങ്ങാപ്പാറ നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു. പാറശാല ആശുപത്രി ജംഗ്ഷൻ മുതൽ ചെറുവാരക്കോണം ജംഗ്‌ഷൻ വരെയുള്ള റോഡിലെ കുഴികൾ നികത്തി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പല പ്രാവശ്യം പി.ഡബ്ല്യു.ഡി അധികൃതരെ സമീപിച്ചുവെങ്കിലും ടാർ ചെയ്യാത്തതിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധം. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തത് കാരണമാണ് കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ ചേർന്ന് പി.ഡബ്യു.ഡി ഓഫീസ് ഉപരോധിച്ചത്. മുൻ എം.എൽ.എ എ.ടി ജോർജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ.കെ.ജസ്റ്റിൻരാജ്, ലെൽവിൻ ജോയ്, വിജയൻ, തങ്കമണി, രാമചന്ദ്രൻ, ഷിജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |