കോട്ടയം : വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം നടന്നു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി അദ്ധ്യക്ഷയായിരുന്നു. വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി നൂറിലധികം സംരംഭകർ പങ്കെടുത്തു. സംഗമത്തിൽ പി.എം.ഇ.ജി.പി പദ്ധതിയിൽ 26 അപേക്ഷകൾ പാസ്സാക്കി. ഈ സാമ്പത്തിക വർഷം എം.എസ്.എം.ഇ വിഭാഗത്തിൽ ഏറ്റവുമധികം വായ്പകൾ അനുവദിച്ച കനറാ ബാങ്ക് മുണ്ടക്കയം, എസ്.ബി.ഐ കാഞ്ഞിരപ്പളളി , യൂണിയൻ ബാങ്ക് കാഞ്ഞിരപ്പളളി എന്നീ ബാങ്കുകളെ ചടങ്ങിൽ ആദരിച്ചു. 594 സംരംഭങ്ങൾ ആണ് ഈ സാമ്പത്തിക വർഷം ബ്ലോക്ക് പരിധിയിൽ ആരംഭിച്ചത്. സംരംഭകർ അനുഭവങ്ങൾ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |