തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനുള്ളില്‍ തോക്കുമായി എത്തിയ ക്രിമിനല്‍ കേസ് പ്രതി രക്ഷപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പട്ടാപ്പകലാണ് തോക്കുമായി ക്രിമിനല്‍ എത്തിയത്. ആറ്റിങ്ങല്‍ കല്ലമ്പലം സ്വദേശി സതീഷ് സാവണ് ആണ് ആശുപത്രിക്കുള്ളില്‍ പ്രവേശിച്ചത്.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് ഇയാള്‍ തോക്കുമായി എത്തിയത്. സുരക്ഷാ ജീവനക്കാര്‍ സതീഷിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരു കേസില്‍ ജയിലിലായിരുന്ന സതീഷ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. വൈകുന്നേരം നാലരയോടെയാണ് ഇയാള്‍ ആശുപത്രിക്കുള്ളില്‍ എത്തിയത്. സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്.
അതേസമയം, എന്തിനാണാ സതീഷ് തോക്കുമായി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയതെന്ന് വ്യക്തല്ല. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |