നെടുമങ്ങാട്: പനവൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിപ്രകാരം പനയമുട്ടം വാർഡിലെ പട്ടികവർഗ ഗ്രാമമായ വാഴമലയിലേക്ക് 27 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു.പനയമുട്ടം വനമേഖലയിൽ താമസിക്കുന്ന 27ഓളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാണ് പുതിയ റോഡ്. ഇതുവഴി കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു.ഡി.കെ.മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അംബിളി,പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി,വൈസ് പ്രസിഡന്റ് പി.എം.സുനിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |