വർക്കല: മലയാളം കൾച്ചറൽ ഫോറം വർക്കല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാതൃഭാഷാദിനാചരണം ഫോറം വർക്കല താലൂക്ക് പ്രസിഡന്റ് വി.ശ്രീനാഥക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത്കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. മലയാള ഭാഷയും പുതുസമൂഹവും എന്ന വിഷയത്തിൽ എം.കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിജയലക്ഷ്മി.വി, ലേഖ ലാലുകുമാർ,ആദർശ്,രാകേഷ്, സ്വപ്ന എന്നിവർ സംസാരിച്ചു.ഉപന്യാസരചനാ മത്സരത്തിലെ താലൂക്കുതല വിജയികളായ ഭാഗ്യലക്ഷ്മി, ഐശ്വര്യ ആർ. നായർ,അമൃത മനോജ് എന്നിവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി. താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ഫോറം പ്രതിനിധികളും മറ്റ് സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |