മുഹമ്മ : സഞ്ചാരികളുടെ മനം കവരാൻ കൂടുതൽ പദ്ധതികളുമായി പാതിരാമണൽ ഒരുങ്ങുന്നു. കൂടുതൽ ബോട്ട് സർവീസുകളും വിനോദ സഞ്ചാര പദ്ധതികളും ആവിഷ്കരിച്ച് വേമ്പനാട്ടു കായലിലെ ഈ ദ്വീപിനെ സ്വപ്നഭൂമിയാക്കാനുള്ള ഒരുക്കത്തിലാണ് മുഹമ്മ ഗ്രാമപഞ്ചായത്തും മന്ത്രി പി.പ്രസാദ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും. ദ്വീപിന്റെ ജൈവ വൈവിദധ്യം സംരക്ഷിച്ചു കൊണ്ട് ടൂറിസ്റ്റുകളെ മാടി വിളിക്കുകയാണ് ലക്ഷ്യം.
വൈദ്യുതി ഇല്ലാത്തതിന് പരിഹാരമായി ദ്വീപിൽ സ്ഥാപിച്ച സൗരോർജ്ജ പാനലിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി പ്രസാദ് നിർവഹിച്ചു. വൈദ്യുതി ഇല്ലാത്തതു കാരണം രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം വ്യാപകമായിരുന്നു.
സഞ്ചാരികളെ ആകർഷിക്കുന്നതിനായി കഴിഞ്ഞ വർഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പാതിരാമണൽ ഫെസ്റ്റും വിജയമായിരുന്നു. ഫെസ്റ്റിന് ശേഷം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പറഞ്ഞു. സഞ്ചാരികൾക്കായുള്ള പ്രവേശനഫീസിൽ നിന്നാണ് പഞ്ചായത്തിന് വരുമാനം. ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം കൂടി കഴിയുന്നതോടെ ദീപിൽ നിന്നുള്ള വരുമാനം ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷ .
സഞ്ചാരികൾ വർദ്ധിച്ചു
അപൂർവ ഇനം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് പാതിരാമൽ
ബോട്ടുജെട്ടികളുടെ നവീകരണമുൾപ്പെടെ ഇവിടെ നടപ്പാക്കേണ്ടതുണ്ട്
ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്
ഹൗസ് ബോട്ടുകളും കൂടുതലായി പാതിരാമണലിലേക്ക് സഞ്ചാരികളുമായെത്തുന്നു
ഇപ്പോൾ പ്രതിദിന വരുമാനം: 20 ,000രൂപ
പാതിരാമണൽ ഫെസ്റ്റിന് മുമ്പുള്ള വരുമാനം : 1000 രൂപ
ദ്വീപിൽ നടപ്പാക്കുന്ന പദ്ധതികൾ തടസപ്പെടുത്തുന്ന നടപടികൾ ദൗർഭാഗ്യകരമാണ്. ദ്വീപിന്റെ വികസനം ഏതുവിധേനയും തടയുകയാണ് ഇവരുടെ ലക്ഷ്യം. ഇതെല്ലാം മുന്നിൽ കണ്ട് കൊണ്ടാകും ഇനി നടപ്പാക്കുന്ന വികസന പദ്ധതിയ്ക്ക് അംഗീകാരം വാങ്ങുക
- മന്ത്രി പി.പ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |