ആലപ്പുഴ : ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്നു കൊല്ലപ്പെട്ട ആലപ്പുഴ പട്ടണക്കാട് വെട്ടയ്ക്കൽ വലിയ വീട്ടിൽ ആരതി യുടെ ബന്ധുക്കളെ വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി സന്ദർശിച്ചു. അമ്മ, അച്ഛൻ, സഹോദരൻ, മക്കൾ, ബന്ധുക്കൾ തുടങ്ങിയവരെ ആശ്വസിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ, തുറവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ അനിത, മഞ്ചു ബേബി, പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |