കൊല്ലം: നിക്ഷേപം സ്വീകരിക്കുന്നവർ പത്ത് ശതമാനത്തിൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്താൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ പറഞ്ഞു.
സ്വർണ വ്യാപാര മേഖലയിലെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ കൂട്ട ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ ബാങ്കുകൾ എട്ട് ശതമാനത്തിൽ കൂടുതൽ പലിശ നൽകില്ല. പുതുതായി മേഖലയിലേക്ക് കടന്നുവന്ന ചിലർ 35 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് നിയമവിരുദ്ധമാണ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡൻറ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്.സാദിഖ്, വിജയകൃഷ്ണ വിജയൻ, കണ്ണൻ മഞ്ജു,
ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സുജിത്ത് ശില്പ, നൗഷാദ് പണിക്കശേരി, വിജയൻ പുനലൂർ, ജഹാംഗീർ മസ്കറ്റ്, ജില്ലാ സെക്രട്ടറിമാരായ അഡ്വ. നവാസ് ഐശ്വര്യ, സജീബ് ന്യൂ ഫാഷൻ, രാജീവൻ ഗുരുകുലം, കൃഷ്ണദാസ് കാഞ്ചനം, അബ്ദുറസാഖ് രാജധാനി, വഹാബ് അറേബ്യൻ, ഹുസൈൻ അലൈൻ,
ശുഹൈബ് രാജകുമാരി, രാജു ജോൺ, തുളസീധരൻ, ജോസ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |