വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന് ഇന്ന് തുടക്കം
ബംഗളുരു : രണ്ടാം സീസൺ വനിതാ പ്രിമിയർ ലീഗിന് ഇന്ന് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകുന്നു. ഇന്ന് രാത്രി 7.30ന് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് മുംബയ് ഇന്ത്യൻസിനെ നേരിടും. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി ബി.സി.സി.ഐയാണ് വിമൻസ് പ്രിമിയർ ലീഗ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ആദ്യ എഡിഷനിൽ ഇന്ത്യൻ ക്യാപ്ടൻ ഹർമൻ പ്രീത് കൗർ നയിച്ച മുംബയ് ഇന്ത്യൻസാണ് കിരീടം നേടിയിരുന്നത്. ബംഗളുരുവിലും ഡൽഹിയിലുമായി നടക്കുന്ന ടൂർണമെന്റിൽ അഞ്ച് ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ആദ്യ ഘട്ട മത്സരങ്ങളാണ് ബംഗളുരുവിൽ നടക്കുന്നത്. ഫൈനൽ ഉൾപ്പടെ അവസാനഘട്ട മത്സരങ്ങൾ ഡൽഹിയിൽ നടക്കും. മാർച്ച് 17നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
മലയാളി താരങ്ങളായ മിന്നുമണി ഡൽഹി ക്യാപ്പിറ്റൽസിലും സജന സജീവൻ മുംബയ് ഇന്ത്യൻസിലുമുണ്ട്.
ടീമുകളും ക്യാപ്ടൻസും
മുംബയ് ഇന്ത്യൻസ് - ഹർമൻപ്രീത് കൗർ
ആർ.സി.ബി - സ്മൃതി മന്ദാന
ഡൽഹി ക്യാപ്പിറ്റൽസ് - മെഗ് ലാന്നിംഗ്
ഗുജറാത്ത് ജയന്റ്സ് - ബേത്ത് മൂണി
യു.പി വാരിയേഴ്സ് - അലീസാ ഹീലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |