ആലപ്പുഴ: ആലപ്പുഴ, മാവലിക്കര മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ റോഡ് ഷോയോടെ ആരംഭിച്ചു. ആലപ്പുഴയിലെ സ്ഥാനാർത്ഥി എ.എം.ആരിഫ് കരുനാഗപ്പള്ളി മണ്ഡലത്തിലും മാവേലിക്കരയിലെ സ്ഥാനാർത്ഥി സി.എ.അരുൺകുമാർ ചെങ്ങന്നൂർ മണ്ഡലത്തിലുമാണ് പര്യടനം നടത്തിയത്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് മുന്നിൽ നിന്നായിരുന്നു ആരിഫിന്റെ പര്യടനത്തിന്റെ തുടക്കം. ദേശീയപാതയിലൂടെ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് സമീപം സമാപിച്ചു. സി.പി.എം, എൽ.ഡി.എഫ് നേതാക്കളും യുവജന നേതാക്കളും തൊഴിലാളികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
രാവിലെ മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവരുടെ അമ്മമാരെ സന്ദർശിച്ച് അനുഗ്രഹം തേടിയ ശേഷമായിരുന്നു അരുൺകുമാർ റോഡ് ഷോയിലൂടെ പര്യടനത്തിന് തുടക്കമിട്ടത്. കനത്ത വെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. മുദ്രാവാക്യം വിളിച്ചും വാദ്യമേളങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്തും പെൺകുട്ടികളടക്കമുള്ള യുവജനത റോഡ് ഷോ ആഘോഷമാക്കി. കട്ടൗട്ടുകളും ചുവന്ന ബലൂണുകളും കൊടികളുമേന്തിയുമാണ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തത്. രാവിലെ ബഥേൽ ജംഗ്ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. നേതാക്കളായ എം.എച്ച്.റഷീദ്, എസ്.സോളമൻ, ടി.ടി.ജിസ്മോൻ, ജേക്കബ് തോമസ് അരികുപുറം, ഉമ്മൻ ആലുമൂട്ടിൽ, രാജു താമരവേലിൽ, ഗിരീഷ് ഇലഞ്ഞിമേൽ, എ.മഹേന്ദ്രൻ, ജി.ഹരികുമാർ, ആർ.സന്ദീപ്, എം.കെ.മനോജ്, ആർ.രാജേന്ദ്രൻ, ജെയിംസ് സാമുവൽ, സനൂപ് കുഞ്ഞുമോൻ, ബൈരഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |