ഹരിപ്പാട് : ഗാന്ധിഭവൻ അയൽ വീട്ടിൽ ഒരു മരം പദ്ധതി സമൂഹത്തിന് മാതൃകയാണെന്ന് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് പറഞ്ഞു. ഗാന്ധിഭവൻ നടപ്പാക്കുന്ന അയൽ വീട്ടിൽ ഒരു മരം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ മാവേലിക്കര ഭദ്രാസന്ന അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |