കൊട്ടിയം: തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ് യൂണിറ്റിലെ വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായി. സ്കൂൾ മാനേജ്മെന്റും കുട്ടികളും ചേർന്ന് സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആധുനിക രീതിയിലുള്ള നാല് വീൽചെയറുകൾ കൊല്ലം ജില്ലാ ആശുപത്രിക്ക് കൈമാറി. ജില്ലാ ആശുപത്രി ഓഫീസ് വളപ്പിൽ നടന്ന ചടങ്ങിൽ തഴുത്തല നാഷണൽ പബ്ലിക് സ്കുൾ ചെയർമാൻ ഡോ.കെ.കെ. ഷാജഹാൻ, ജില്ലാ ആശുപത്രി സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.അനിതയ്ക്ക് വീൽ ചെയറുകൾ കൈമാറി. ചീഫ് നഴ്സിംഗ് സൂപ്രണ്ട് ശർമിള, നഴ്സിംഗ് സൂപ്രണ്ട് ഗീത, നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നാസിം സെയിൻ, ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോ-ഓർഡിനേറ്റർ പി. ഷിബു, ബിജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |