SignIn
Kerala Kaumudi Online
Thursday, 12 September 2024 8.34 PM IST

ദ്രാവിഡിന്റെ ആ നിർദ്ദേശവും നിഷ്‌കരുണം തള്ളി, പിന്നാലെ ഇഷാൻ കിഷനെ കരാറിൽ നിന്ന് ഒഴിവാക്കി ബിസിസിഐ

Increase Font Size Decrease Font Size Print Page
cricket

മുംബയ്: ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് യുവതാരം ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ഒഴിവാക്കിയത് ഈയിടെയാണ്. ബുധനാഴ്‌ച ബിസിസിഐയുടെ വാർഷിക കരാർ പട്ടിക പുറത്തുവന്നപ്പോഴാണ് ഈ പ്രമുഖ താരങ്ങളെ ഇന്ത്യൻ ടീമിന്റെ പടിയ്‌ക്ക് പുറത്താക്കിയ വിവരം അറിയുന്നത്. ഇംഗ്ളണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കാനാകാത്തതും ഒപ്പം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതുമാണ് ഈ താരങ്ങൾക്ക് പാരയായത്.

ഔദ്യോഗികമായി ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും എല്ലാ താരങ്ങളും ദേശീയ ടീമിൽ കളിക്കാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിൽ സജീവമായി പങ്കെടുക്കണം എന്ന മുന്നറിയിപ്പ് ബിസിസിഐ നൽകിയിട്ടുണ്ട്. ഡിസംബർ 17ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് വ്യക്തിപരമായ കാരണങ്ങളാൽ തന്നെ ടീമിൽ പരിഗണിക്കുന്നത് ഒഴിവാക്കണമെന്ന് ഇഷാൻ കിഷൻ ആവശ്യപ്പെട്ടത്. തുടർന്ന് ടെസ്റ്റ് പരമ്പരയിൽ കിഷൻ കളിച്ചില്ല. ഇതിനുപിന്നാലെ രഞ്ജി ട്രോഫിയിൽ തന്റെ ടീമായ ജാർഖണ്ഡിന് വേണ്ടി ഇഷാൻ കിഷൻ കളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലും പങ്കെടുക്കാൻ കിഷൻ തയ്യാറായില്ല.

ടീം ഇന്ത്യയിൽ സ്ഥാനം നേടണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കണം എന്ന് കോച്ച് രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടതും ഇഷാൻ കിഷൻ തള്ളി. ശ്രേയസും രഞ്ജിയിൽ പങ്കെടുക്കാതെ പരിക്ക് ചൂണ്ടിക്കാട്ടി പിന്മാറി. അതേസമയം ഇംഗ്ളണ്ട് പരമ്പരയിൽ ഇശാൻ കിഷന് പകരം ടീമിലുൾപ്പെടുത്തിയ ധ്രുവ് ജുറെൽ കീപ്പിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത് പ്ളെയർ ഓഫ് ദി മാച്ച് അവാർഡും നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET, BCCI, ISHAN, KISHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.