SignIn
Kerala Kaumudi Online
Saturday, 27 July 2024 8.48 AM IST

വാഹന കച്ചവടം പൊടിപൊടിക്കുന്നു

mar

കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയിലെ വാഹന വില്പന പുതിയ ഉയരങ്ങളിലെത്തി. ചെറുകിട, ഇടത്തരം വാഹനങ്ങളുടെ വില്പനയിൽ മന്ദഗതിയാണെങ്കിലും ആഡംബര കാറുകൾ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കൂടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്ക്കർ, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എം.ജി മോട്ടോർ എന്നിവയുടെയെല്ലാം വാഹന വില്പനയിൽ വൻ മുന്നേറ്റമാണ് ഫെബ്രുവരിയിലുണ്ടായത്. വൈദ്യുത വാഹനങ്ങളുടെ വില്പന കുതിച്ചുയരുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 3.73 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഡീലർമാർക്ക് കൈമാറിയത്

മാരുതി സുസുക്കി

മാരുതി സുസുക്കി കാറുകളുടെ ആഭ്യന്തര വിപണിയിലെ വില്പന ഒൻപത് ശതമാനം ഉയർന്ന് 1,68,544 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിൽ വില്പന 1,55,114 യൂണിറ്റുകളായിരുന്നു. ഇക്കാലയളവിൽ മൊത്തം 1,97,414 വാഹനങ്ങളാണ് വിറ്റഴിച്ചത്. കയറ്റുമതി 68 ശതമാനം ഉയർന്ന് 28,927 വാഹനങ്ങളായി. മാരുതിയുടെ ചെറുകാറുകളുടെ വില്പനയിൽ കഴിഞ്ഞ മാസം കനത്ത ഇടിവാണുണ്ടായത്. ആൾട്ടോ, എസ്‌പ്രസോ തുടങ്ങിയ മോഡലുകളുടെ വില്പന കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 21,875 ആയിരുന്നത് 14,782 വാഹനമായി കുറഞ്ഞു. ബെലനോ, സെലേറിയോ, ഇഗ്നിസ്, വാഗണർ, ഡിസയർ, സ്വിഫ്റ്റ് എന്നിവയുടെ വില്പന ഇക്കാലയളവിൽ പത്ത് ശതമാനം കുറഞ്ഞ് 71,627 യൂണിറ്റുകളായി. അതേസമയം ആഡംബര വാഹനങ്ങളായ ബ്രെസാ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, എക്സ് എൽ. 6 എന്നിവയുടെ വില്പന 82 ശതമാനം ഉയർന്ന് 33,550 യൂണിറ്റുകളായി.

ടാറ്റ മോട്ടോഴ്സ്

വൈദ്യുതി വാഹനങ്ങൾ ഉൾപ്പെടെ 51,231 വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വില്പന നടത്തി ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ മാസം മികച്ച പ്രകടനം കാഴ്ചവെച്ചു. മുൻവർഷം ഇതേകാലയളവിനേക്കാൾ 19 ശതമാനം വർദ്ധനയാണുണ്ടായത്. അതേസമയം കയറ്റുമതിയിലെ തളർച്ച മൂലം മൊത്തം വില്പനയിൽ നേരിയ ഇടിവുണ്ടായി. ട്രക്കുകൾ, ബസുകൾ എന്നിവയുടെ വില്പനയിൽ ഫെബ്രുവരിയിൽ ഇടിവുണ്ടായി. വൈദ്യുതി വാഹനങ്ങളുടെ വില്പനയിലുണ്ടായ മുന്നേറ്റമാണ് ടാറ്റ മോട്ടോഴ്സിന് നേട്ടമായത്.

ഹോണ്ട കാർസ്

ഹോണ്ട കാറുകളുടെ വില്പന കഴിഞ്ഞ മാസം 17 ശതമാനം ഉയർന്ന് 7,142 യൂണിറ്റായി. ഈയിടെ വിപണിയിൽ അവതരിപ്പിച്ച എസ്.യു.വിയായ എലിവേറ്റിന് മികച്ച വാങ്ങൽതാത്പര്യമാണ് കമ്പനി വക്താവ് പറയുന്നു. ഹോണ്ട സിറ്റി, അമേസ് എന്നിവയും കഴിഞ്ഞ മാസം മികച്ച വില്പനയാണ് നേടിയത്. സെപ്തംബറിൽ വിപണിയിലെത്തിയ എലിവേറ്റർ ഇതുവരെ നാൽപതിനായിരത്തിന് അടുത്ത് വില്പന നേടി. കയറ്റുമതിയിൽ 510 ശതമാനം വർദ്ധനയാണ് ഹോണ്ട കാറുകൾ കൈവരിച്ചത്.

ഹ്യുണ്ടായ് ഇന്ത്യ

ഹ്യുണ്ടായ് ഇന്ത്യയുടെ കാർ വില്പന ഫെബ്രുവരിയിൽ 4.5 ശതമാനം ഉയർന്ന് 60,501 യൂണിറ്റുകളായി. ക്രെറ്റയുടെ വില്പനയിലുണ്ടായ മുന്നേറ്റമാണ് കമ്പനിക്ക് ഗുണമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.