മലയാള അരങ്ങേറ്റവുമായി കന്നട താരം പ്രണിത സുഭാഷ്
മോഡലിംഗ് രംഗത്തുനിന്നാണ് പ്രണിത സുഭാഷ് സിനിമയിലേക്ക് ടിക്കറ്റെടുക്കുന്നത്. സൂര്യയുടെയും കാർത്തിയുടെയും മഹേഷ് ബാബുവിന്റെയും ഉപേന്ദ്രയുടെയും പവൻ കല്യാണിന്റെയും നായികയായി തിളക്കം. ബോളിവുഡിലും എത്തിയ അഭിനയ യാത്ര. ദിലീപ് നായകനായി രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന തങ്കമണിയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിൽ പ്രണിത.
തങ്കമണിയിൽ
വന്നിട്ടില്ല
ആദ്യമായാണ് പൊലീസ് വേഷം.അർപ്പിത നാഥ് െഎ.പി.എസ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു . കോളേജ് വിദ്യാർത്ഥിയായും ഭാര്യയായും പ്രണയിനിയായും മധുരം നിറഞ്ഞ വേഷങ്ങളാണ് ഇതുവരെ അവതരിപ്പിച്ചത്. വളരെ തീവ്രമായ, ഗൗരവമേറിയ ഒരു കഥാപാത്രം ആദ്യമായതിനാൽ ഏറെ ആസ്വദിച്ച് ചെയ്യാൻ സാധിച്ചു. കഥാപാത്രവും വ്യക്തിത്വവും വേറിട്ടതാണ്. പൊലീസ് വേഷം ധരിച്ച് ഒരുപാട് തവണ റിഹേഴ്സൽ ചെയ്തു.
തങ്കമണിയുടെ കഥ കേട്ടപ്പോൾ തന്നെ താത്പര്യം തോന്നി. ചെയ്യണമെന്ന് ആഗ്രഹിച്ചു.മലയാളത്തിൽനിന്ന് ഇതിനേക്കാൾ നല്ല അവസരം വരില്ലെന്ന് ഉറപ്പിച്ചു. നല്ല അനുഭവം തന്നെ തങ്കമണി സമ്മാനിച്ചു. മലയാളത്തിൽനിന്ന് മുൻപും നിരവധി അവസരം വന്നിരുന്നു. എന്നാൽ തിരക്ക് കാരണം ചെയ്യാൻ കഴിഞ്ഞില്ല.
തങ്കമണി എന്ന സ്ഥലത്ത് പോയിട്ടില്ല. പക്ഷേ ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഗൂഗിളിൽ സേർച്ച് ചെയ്തും അറിഞ്ഞു. ആ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ ആളുകളെക്കുറിച്ചുമെല്ലാം അറിയാൻ സാധിച്ചു. എന്നാൽ ചില കഥ കൂടി അറിയേണ്ടതുണ്ട്. വളരെ ഹൃദയഭേദകമായ സംഭവ കഥയാണത്. പൊലീസുകാർ നടത്തിയ ക്രൂര കൃത്യങ്ങളിലൂടെയും അനീതിയിലൂടെയും തങ്കമണിയിൽ എന്താണ് നടന്നതെന്ന് എല്ലാവരും മനസിലാക്കാൻ പോവുന്നു.
മലയാള സിനിമ ഒരു അത്ഭുതം തന്നെയാണ്. എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല, എന്നാൽ മനസിലാകും. ദിലീപിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. ഒരുപാട് മികച്ച വേഷങ്ങൾ ചെയ്ത നടൻ. ദിലീപ് അടിപൊളിയാണ്. മലയാള സിനിമയും.
ഡോക്ടർ
കുടുംബം
തമിഴ് ചിത്രം പോക്കിരിയുടെ റീമേക്കായ പോർക്കി ആണ് ആദ്യ കന്നട ചിത്രം. പിന്നീട് തെലുങ്കിൽ . തമിഴിൽ കാർത്തിയോടൊപ്പം ശകുനി, സൂര്യ ചിത്രം മാസ്. ഹിന്ദിയിൽ അജയ്ദേവ്ഗണിനൊപ്പം ബുജ്. പ്രിയദർശൻ സാറിന്റെ ഹംഗാമ 2. അഞ്ചു ഭാഷകളിൽ അഭിനയിക്കാൻ കഴിഞ്ഞു. അച്ഛൻ ഡോ. സുഭാഷ്ബാലകൃഷ്ണ. അമ്മ ഡോ. ജയശ്രീ. അച്ഛനും അമ്മയും ചേർന്ന് ബംഗളൂരുവിൽ സ്വന്തമായി ആശുപത്രി നടത്തുന്നു. ഞാൻ ഏക മകളാണ്. ഭർത്താവ് നിതിൻ രാജു ബിസിനസ് ചെയ്യുന്നു. എനിക്കും ഏക മകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |