കൊല്ലം: പുനുക്കന്നൂർ ദേശസേവിനി ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സെമിനാറും വനിതാ വേദിയുടെ വാർഷികവും സംഘടിപ്പിച്ചു. വൺ സ്റ്റോപ്പ് സെന്റർ അഡ്മിനിസ്ട്രേറ്റർ അഡ്വ.ലക്ഷ്മി പ്രിയ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വേദി കൺവീനർ സുലതമണിയമ്മ അദ്ധ്യക്ഷയായി. വനിതാ വേദി ചെയർപേഴ്സൺ ശ്രീകലദേവി സ്വാഗതം പറഞ്ഞു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ്
കെ.ബിജു, സെക്രട്ടറി എസ്.മണികണ്ഠൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ, പ്രേരക് എൽ.ഷീബ,
എസ്.രാമചന്ദ്രൻ, ജി.ശ്രീധരൻപിള്ള, സി.ശശികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |