പൊൻകുന്നം : കാഞ്ഞിരപ്പള്ളി കോടതി സമുച്ചയത്തിൽ 5.3 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന രണ്ടാംഘട്ട കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ജില്ലാ ജഡ്ജ് മിനി എസ്. ദാസ് അദ്ധ്യക്ഷയായിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. രശ്മി ബി. ചിറ്റൂർ, നസീബ്. എ, അബ്ദുൾ റസാക്ക്, സി.ആർ. ശ്രീകുമാർ, സുമേഷ് ആൻഡ്രൂസ്, ജയാ ശ്രീധർ, അഡ്വ.പി.എ.ഷെമീർ, അഡ്വ.സുനിൽ ടി.ഇസ്മയിൽ, അഡ്വ.ജോബി ജോസ്, അഡ്വ.ജോബി കെ.സെബാസ്റ്റ്യൻ, അഡ്വ.ഡി.മുരളീധർ. അഡ്വ.ജോസ് സിറിയക്ക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |