ബീച്ചിൽ ഹോട്ട് ആന്റ് സ്റ്റൈലിഷ് ലുക്കിൽ നടി മാധുരി ബ്രഗാൻസ. വികാരങ്ങൾ പിടിക്കരുത്, തിരമാലകൾ പിടിക്കുക എന്ന കുറിപ്പോടെയാണ് മാധുരി തന്റെ ഗോവൻ ബീച്ച് ചിത്രങ്ങൾ പങ്കുവച്ചത്. ബീച്ച് ചിത്രങ്ങൾ ഇനിയും പങ്കുവയ്ക്കണമെന്ന് ആരാധകർ. ബിക്കിനി ചിത്രങ്ങൾ മുൻപും മാധുരി ആരാധകർക്കായി പങ്കു വച്ചിട്ടുണ്ട്. ഗ്ലാമർ ലുക്ക് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മടി കാണിക്കാത്ത താരമാണ് മാധുരി. അനൂപ് മേനോൻ നായകനായ 'എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കർണാടകകാരിയായ മാധുരി സിനിമയിലേക്ക് എത്തുന്നത്. ജോജു ജോർജ് ചിത്രം ജോസഫിലൂടെയാണ് മാധുരി ശ്രദ്ധേയയാവുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പട്ടാഭിരാമൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, അൽ -മല്ലു, വരാൽ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നടയിലും അഭിനയിച്ചുണ്ട്. മോഡലിംഗ് രംഗത്തു നിന്നാണ് മാധുരി സിനിമയിലേക്ക് എത്തുന്നത്. എന്നാൽ സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിൽ മാധുരി ഇതുവരെ അഭിനയിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |