ചെറുവള്ളി:വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയായ ഓപ്പൺ ജിംനേഷ്യത്തിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ജിംനേഷ്യത്തിൽ അതിരാവിലെയും രാത്രിയിലുമെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനപ്രദമാണ്.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്താണ് ഓപ്പൺ ജിം സ്ഥിതി ചെയ്യുന്നത്. ജോസ്.കെ. മാണി എം.പി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് ആൻഡ്രൂസ്, ഫിനൊ പുതുപ്പറമ്പിൽ, രാഹുൽ ബി.പിള്ള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |