കൊച്ചി: ക്രിമിനൽ നീതിനിർവഹണ സംവിധാനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് 22, 23 തീയതികളിൽ അത്താണി കേരള ജുഡീഷ്യൽ അക്കാഡമിയിലാണ് ശില്പശാല നടക്കും. കുറ്റമറ്റ കേസന്വേഷണവുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും ചർച്ച നടക്കും. സംസ്ഥാന പൊലീസിന്റെയും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന ശില്പശാലയിൽ വിചാരണ കോടതി ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ക്രിമിനൽ നീതി നിർവഹണവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ശിൽപശാല സംഘടിപ്പിക്കുന്നതെന്ന് കേരള ജുഡീഷ്യൽ അക്കാഡമി പ്രസിഡന്റ് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |