തിരുവനന്തപുരം: സ്കൂളുകളിൽ സ്മാർട്ട് ക്ളാസുകൾ സ്ഥാപിക്കാനും ഐ.ടി ലാബുകൾ സജ്ജമാക്കാനും 1000 കോടി രൂപയുടെ തമിഴ്നാട് സർക്കാരിന്റെ ടെൻഡർ കെൽട്രോണിന്റെ ഐ.ടി ബിസിനസ് ഗ്രൂപ്പിന് ലഭിച്ചു.
7985 സ്കൂളുകളിൽ 8209 ഹൈടെക് ഐ.ടി ലാബുകളും അവയുടെ കൺട്രോൾ സെന്ററും സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉൾപ്പെടെ നിർവഹിക്കുന്നതിന് 519 കോടി രൂപയുടെ കരാറും 22,931 സ്മാർട്ട് ക്ലാസ് റൂമുകളുടെ കമ്മിഷനിംഗും അറ്റകുറ്റപ്പണികൾക്കായി 455 കോടി രൂപയുടെ കരാറും പ്രൈമറി സ്കൂളിലെ അദ്ധ്യാപകർക്ക് 79,723 ടാബ്ലെറ്റ് കമ്പ്യൂട്ടറിന് 101 കോടി രൂപയുടെ ഓർഡറുമാണ് പദ്ധതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |