മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിൽ വഴക്കിനെ തുടർന്ന് ആദിവാസി യുവാവിനെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. വെറ്റിലച്ചോല കോളനിയിലെ തങ്കമണിയുടെ മകൻ കണ്ണനാണ് (30) വെട്ടേറ്റത്. കോളനിയിലെ സനീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും ഭാര്യയുമായി സനീഷ് വഴക്കുണ്ടാക്കിയതിന്റെ തുടർച്ചയായിരുന്നു കണ്ണന് നേരെയുണ്ടായ ആക്രമണം. ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം. സനീഷ് വഴക്കുണ്ടാക്കിയപ്പോൾ അമ്മ ശാന്തയും ഭാര്യ വിദ്യയും സമീപത്തെ കണ്ണന്റെ വീട്ടിലേക്കെത്തി. പിന്തുടർന്നെത്തിയ സനീഷ് കണ്ണനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കൈയ്യിലുണ്ടായിരുന്ന മടവാൾ കൊണ്ട് വെട്ടുകയുമായിരുന്നു. വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോളനിയിലുണ്ടായിരുന്നവർ ചേർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |