ലണ്ടൻ: മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തി. ചർച്ചകളിൽ റഷ്യയിലെ വ്ളാഡിമിർ പുടിന്റെ തെരഞ്ഞെടുപ്പ് വിജയവും ഉക്രെയ്ൻ യുദ്ധവും ഇടംപിടിച്ചതായാണ് സൂചന.
ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയായിരുന്നു . 2009 നും 2017 നും ഇടയിൽ രണ്ട് തവണ യു.എസ് പ്രസിഡന്റായി വൈറ്റ് ഹൗസ് വിട്ട ശേഷം ഒബാമയുടെ ഡൗണിംഗ് സ്ട്രീറ്റിലേക്കുള്ള ആദ്യ സന്ദർശനമാണിത്. അതേസമയം
ഒബാമ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്ന ലണ്ടനിലേക്കുള്ള യാത്രയുടെ ഭാഗമായി അദ്ദേഹം ഒരു അനൗപചാരിക സന്ദർശനം നടത്തുകയായിരുന്നു എന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവിന്റെ പ്രതികരണം. ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
എട്ട് വർഷം മുമ്പ് 2016ലാണ് ഒബാമ അവസാനമായി ഡൗണിംഗ് സ്ട്രീറ്റ് സന്ദർശിച്ചത്. ബ്രെക്സിറ്റ് വോട്ടെടുപ്പിന് മുൻ പ്രസിഡന്റ് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി പത്താം നമ്പറിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു.
വിദേശകാര്യ ഓഫീസിൽ ഇരു നേതാക്കളും അന്ന് സംയുക്ത വാർത്താ സമ്മേളനവും നടത്തി. യൂറോപ്പിനുള്ളിൽ ബ്രിട്ടന്റെ സ്വാധീനം വളരണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഒബാമ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |