ചേർത്തല: തങ്കിപ്പള്ളിയിൽ വിശുദ്ധവാരാഘോഷ നാളുകളിലെത്തുന്ന വിശ്വാസികൾക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം കൂടിയ വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. തഹസിൽദാർ നാസർ.കെ.എം അദ്ധ്യക്ഷത വഹിച്ചു. ആവശ്യസമയങ്ങളിൽ ദേശീയ പാതയിൽ തങ്കിക്കവല മുതൽ ഗതാഗതം ക്രമീകരിക്കാൻ പട്ടണക്കാട് സി.ഐ എസ്.സനൽ നിർദ്ദേശിച്ചു. ആരോഗ്യം, എക്ലൈസ്, പഞ്ചായത്ത് വകുപ്പുകളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കടക്കരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി സതീദേവി രാമൻനായർ , വികാരി ഫാ.ജോർജ് എടേഴത്ത്, ഫാ.ബെന്നി തോപ്പി പറമ്പിൽ, ഫാ.ലോബോ ലോറൻസ്, കെ.ജെ.സെബാസ്റ്റ്യൻ, ടി.ഡി. മൈക്കിൾ, ജോയി.പി.ജെ, ജോസ് ബാബു.കെ.എ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |