കൊല്ലം: ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു ബാച്ചിൽ 50 ൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന കോടതി നിർദ്ദേശം സർക്കാർ നടപ്പാക്കാത്തതിനാൽനിരവധി അദ്ധ്യാപക തസ്തികകൾ ഇല്ലാതാകുന്ന അവസ്ഥയായെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ ആരോപിച്ചു. ഒരു ബാച്ചിലെ കുട്ടികളുടെ പരമാവധി എണ്ണം 50 ആക്കണം. കഴിഞ്ഞ വർഷം ധാരാളം ജില്ലകളിൽ ഓരോ ക്ലാസിലും 60ൽ ഏറെ കുട്ടികളെ പ്രവേശിപ്പിച്ചു. അദ്ധ്യാപകരുടെ ജോലി സുരക്ഷിതത്വം ഇല്ലാതാക്കുന്ന ഈ നടപടി തിരുത്തണമെന്ന്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം.എസ്. മനേഷ്, കസ്മീർ തോമസ്, എസ്. സതീഷ്, ജോജി വർഗ്ഗീസ്, ജ്യോതി രഞ്ജിത്, ഫിലിപ്പ് ജോർജ്ജ്, ഷിജു ജോൺ സാമുവൽ, ശ്രീകുമാർ കടയാറ്റ്, വി. ബിന്ദു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |