കൊല്ലം:ജാതി സെൻസസ് ഉടൻ നടപ്പാക്കണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ്) ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ബി.വി.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് എം. മഹേശൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷീനാ മുരളി, സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.അജിത്ത് കുമാർ,സംസ്ഥാന ഓർഗനൈസർ ടി.എസ്. രവികുമാർ, സംസ്ഥാന മഹിള ഓർഗനൈസർ ശ്രീകുമാരി, ടി.വി.എസ്. യുവജന വിഭാഗം സംസ്ഥാന ഓർഗനൈസർ നരേന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |