തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി ഉപഭോഗം 101 ദശലക്ഷം യൂണിറ്റ് കടന്നു. 5037 മെഗാവാട്ട് ഇന്നലെ വേണ്ടിവന്നു. ഇങ്ങനെ പോയാൽ വേനൽകാലം കടന്നുകിട്ടാൻ പ്രയാസപ്പെടുന്ന സ്ഥിതിവരുമെന്ന് ആശങ്കയുണ്ട്. എ.സി ഉപയോഗം കുറച്ച് അടുത്ത മൂന്ന് മാസത്തേക്ക് ജനങ്ങൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു. വൻ വിലയ്ക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണ് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |