ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് വിഷു ചിത്രങ്ങൾ . യുവതാരങ്ങളുടെയാണ് നാലു ചിത്രങ്ങളും.പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും ഫഹദ് ഫാസിലും ഉണ്ണി മുകുന്ദനും ഇന്ദ്രജിത്തും എത്തുന്നു. ഫഹദ് ഫാസിൽ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം ഏപ്രിൽ 11 ന് റിലീസ് ചെയ്യും. ബാംഗ്ളൂരിലെ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി എന്റർടെയ്നറാണ് ആവേശം. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻസ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് നിർമ്മാണം.
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമാണ് നായകന്മാർ. നിവിൻ പോളിയും പ്രധാന വേഷത്തിൽ എത്തുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമ്മാണം. 11 ന് റിലീസ് ചെയ്യും. ഉണ്ണിമുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ് ഗണേഷ് രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഇടവേളയ്ക്കുശേഷം ജോമോൾ തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ്. ഡ്രീംസ് ആൻഡ് ബിയോണ്ട് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് നിർമ്മാണം. 11നാണ് റിലീസ് . ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് , സർജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങൾ 12 ന് തിയേറ്ററിൽ. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് ബാനറിൽ ആണ് നിർമ്മാണം. വിദ്യാസാഗറിന്റെ സംഗീതം മാരിവില്ലിൻ ഗോപുരങ്ങളെ കൂടുതൽ സമ്പന്നമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |