ഏപ്രിൽ 3 മുതൽ ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം/ബി.പി.എ/ബി.സി.എ/ബി.ബി.എ/ബി.വോക്/ബി.എസ്.ഡബ്ള്യു സി.ബി.സി.എസ്.എസ് & കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഡിഗ്രി പരീക്ഷകളിൽ ഏപ്രിൽ 3ന് നടത്താനിരുന്ന പരീക്ഷ മാത്രം ഏപ്രിൽ 19 ലേക്ക് മാറ്റി. ഏപ്രിൽ 5 മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് (റഗുലർ 2021 അഡ്മിഷൻ, സപ്ളിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒാൺലൈനായി ഏപ്രിൽ 2 വരെ അപേക്ഷിക്കാം.
എം.ജി ക്യാറ്റ് : ഓൺലൈൻ രജിസ്ട്രേഷൻ
കോട്ടയം : എം.ജി സർവകലാശാലയിലെ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും നടത്തുന്ന എം.എ, എം.എസ് സി,എം.ടി.ടി.എം, എൽ എൽ.എം എം.എഡ്, എം.പി.ഇ.എഡ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പ്രവേശനത്തിന് 30 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. പ്രോഗ്രാമുകൾ, യോഗ്യത, പ്രവേശന നടപടികൾ, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂൾ തുടങ്ങിയ വിവരങ്ങൾ www.cat.mgu.ac.inൽ. അവസാന സെമസ്റ്റർ ബിരുദവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം. പ്രവേശന പരീക്ഷ (ക്യാറ്റ്) മേയ് 17, 18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഫോൺ : 0481273359. ഇ - മെയിൽ : cat@mgu.ac.in. എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾക്ക് : 04812733367, smbs@mgu.ac.in.
സംസ്കൃത സർവകലാശാലയിൽ എം.എ മോഹിനിയാട്ടം / ഭരതനാട്യം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം. എ (ഡാൻസ് – മോഹിനിയാട്ടം), എം. എ (ഡാൻസ് – ഭരതനാട്യം) പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം രണ്ട് വർഷം.
പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കോ സർവകലാശാല അംഗീകരിക്കുന്ന മറ്റു സർവകലാശാലകളിൽ നിന്നു ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് കുറഞ്ഞത് 40% മാർക്ക് (എസ്. സി./എസ്. ടി., ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 35% മാർക്ക്) നേടണം.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ എഴ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484 2699731.
സൈബർ സെക്യൂരിറ്റി കോഴ്സ്
തിരുവനന്തപുരം : അസാപ് കേരളയിൽ പുതിയ സൈബർ സെക്യൂരിറ്റി കോഴ്സ് ആരംഭിച്ചു. പൂർണമായും ഓൺലൈൻ ക്ലാസുകളാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495999630 വെബ്സൈറ്റ്: https://asapkerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |