തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട വോട്ടർമാരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും വീടുകളിൽ വോട്ട് രേഖപ്പെടുത്തുന്ന നടപടി അട്ടിമറിക്കപ്പെടരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ഇതുസംബന്ധിച്ച നടപടിക്രമങ്ങളിലുള്ള പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി.വീട്ടിൽ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാർ ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |