കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴിൽ സാദ്ധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളുമായി പുതിയ അദ്ധ്യയന വർഷത്തിൽ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വിപുലമായ അവസരങ്ങളൊരുക്കുന്നു. കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാമെന്ന് ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു. വ്യവസായ മേഖലയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത്തയ്യാറാക്കിയിട്ടുള്ള പാഠ്യ പദ്ധതി വിദ്യാർത്ഥികൾക്ക് അതത് മേഖലയിൽ മികവ് പുലർത്താൻ സഹായിക്കുമെന്ന് പ്രൊ വൈസ് ചാൻസലർ ഡോ.ജെ. ലത പറഞ്ഞു.
2019-ൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും യു.ജി.സി നിയമത്തിൽ ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നതിനാൽ ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. പുതിയ യു.ജി.സി നിയമം അനുസരിച്ച് മുൻകാല പ്രാബല്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൊച്ചിയിലെ ക്യാമ്പസിന് അംഗീകാരം നൽകിയെന്ന് ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |