ന്യൂഡൽഹി: രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) എൻ.ഡി.എ സഖ്യത്തിൽ ചേരാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ആർ.എൽ.ഡി ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചതായി ഷാഹിദ് സിദ്ദിഖി അറിയിച്ചു.
പാർട്ടി മേധാവി ജയന്ത് ചൗധരി ബി.ജെ.പിയുമായി കൈകോർത്തതിന്റെ കാരണം അറിയാമെങ്കിലും അതുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് ഷാഹിദ് ചൂണ്ടിക്കാട്ടി. പാർട്ടിയേയും ചൗധരി ചരൺ സിംഗിനേയും ബഹുമാനിക്കുന്നതിനാൽ രാജി ആഗ്രഹിച്ചതല്ല. എന്നാൽ രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയും പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഭരണഘടനയും ജനാധിപത്യവും ഭീഷണി നേരിടുമ്പോൾ, നിശബ്ദത പാലിക്കുന്നത് പാപമാണ്. ജയന്ത് ചൗധരിയോട് നന്ദിയുണ്ടെന്നും ഹൃദയഭാരത്തോടെയാണ് പാർട്ടി വിടുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |