കൊല്ലം: കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം മെഡിട്രീന ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ 6ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ പ്രവാസി വെൽഫെയർ അസോസിയേഷന്റെ കൊല്ലം നെല്ലിമുക്ക് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിക്കും. വാർഡ് കൗൺസിലർ സേതുലക്ഷ്‌മി പങ്കെടുക്കും. മെഡിട്രീന ഹോസ്‌പിറ്റലിലെ കാർഡിയോളജി, ഓർത്തോ, ഇ.എൻ.ടി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്‌ടർമാരുടെ കൺസൾട്ടേഷൻ, ബ്ലഡ് ഷുഗർ, ബി.പി, കൊളസ്ട്രോൾ, ഈ.സി.ജി, തൈറോയിഡ്, എന്നിവയുടെ ലാബ് പരിശോധന, മരുന്നു വിതരണം എന്നിവ ക്യാമ്പിൽ ലഭ്യമാകും. രജിസ്ട്രേഷന് ഫോൺ: 0474-2790073, 8281430073, 9746548630. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ നിരക്കിൽ മെഡിട്രീന ഹോസ്പിറ്റലിൽ തുടർ ചികിത്സ ലഭ്യമാക്കുന്ന പ്രിവിലേജ് കാർഡും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |