SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.14 AM IST

പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

psc

തിരുവനന്തപുരം: പൊലീസ് (മോട്ടോർ ട്രാൻസ്‌പോർട്ട് വിംഗ്) വകുപ്പിൽ മെക്കാനിക് പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 128/2023) തസ്തികയിലേക്ക് 8ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് മലപ്പുറം ഗവ. കോളേജിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1004257 മുതൽ 1004456 വരെയുള്ളവർ പുതിയ പരീക്ഷാകേന്ദ്രമായ മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിലവിൽ ലഭിച്ചിട്ടുള്ള പഴയ അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം.

അഭിമുഖം

ഗവൺമെന്റ് സെക്രട്ടേറിയേറ്റ് നിയമ വകുപ്പിൽ അസിസ്റ്റന്റ് കന്നട ട്രാൻസ്‌ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 482/2020) തസ്തികയിലേക്ക് 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546294.

സർട്ടിഫിക്കറ്റ് പരിശോധന

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി ബാങ്ക്) അഗ്രികൾച്ചറൽ ഓഫീസർ- പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 36/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 16ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 583/2023) തസ്തികകളിലേക്ക് 16ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.