ബേപ്പൂർ: ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദയം ഹോമുകളിലെ അന്തേവാസികൾക്കായി പെരുന്നാൾ - വിഷു പ്രമാണിച്ച് അഡോറ എന്ന സന്നദ്ധസംഘടനയും റോട്ടറി ക്ലബും വിവിധ പരിപാടികളിലായി വസ്ത്രങ്ങൾ നൽകി. ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി ഷൈജൽ ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തക നർഗീസ് ബീഗം, പ്രേമൻ പറന്നാട്ടിൽ , ചന്ദ്രൻ ഇയ്യാട്, അഡോറ പ്രവർത്തകരായ നിസാർ , നവാസ് പങ്കെടുത്തു. റോട്ടറി ക്ലബിന്റെ പരിപാടിയിൽ പ്രസിഡന്റ് സുന്ദർ രാജുലുവും ഡോ.പി.എൻ അജിതയും ചേർന്ന് വസ്ത്രങ്ങൾ നൽകി. ഉദയം പദ്ധതി സ്പെഷൽ ഓഫിസർ ഡോ.രാഗേഷ് ,സജീർ, തങ്കച്ചൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |