കരുനാഗപ്പള്ളി. ക്ഷേമനിധിയിൽ അംശാദായം അടയ്ക്കുന്ന വ്യാപാരികളുടെ പെൻഷൻ തുക കാലോചിതമായി മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിക്കണമെന്ന് യുണൈറ്റഡ് മർച്ചൻസ് ചേംബർ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്നും അശാസ്ത്രീയമായി ഈടാക്കുന്ന മുൻസിപ്പാലിറ്റി നികുതിയും മീറ്റർ പലിശയും പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ എ.എ.ലത്തീഫ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷി യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. സദാശിവൻ, എസ്.വിജയൻ, സിദ്ദിഖ് മണ്ണാന്റയ്യം, ഷംസുദ്ദീൻ കുഞ്ഞ് ,ഇ.എം.അഷറഫ് , ഷിഹാൻബഷി, സൂഫി കൊതിയൻസ്, കുഞ്ഞുമോൻ പല്ലിയിൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ റൂഷ പി.കുമാർ സ്വാഗതവും കോ- ഓഡിനേറ്റർ എം.പി.ഫൗസിയ ബീഗം നന്ദിയും പറഞ്ഞു. ടി.കെ.സദാശിവൻ (രക്ഷാധികാരി), ഡി. മുരളീധരൻ ( പ്രസിഡന്റ്), ഷിഹാൻ ബഷി (വർക്കിംഗ് പ്രസിഡന്റ് ), അഷ്റഫ് പള്ളത്ത് കാട്ടിൽ, കബീർ (വൈസ് പ്രസിഡന്റുമാർ), എ.എ.ലത്തീഫ് (ജനറൽ സെക്രട്ടറി), ഷംസുദ്ദീൻ കുഞ്ഞ്, എസ്. വിജയൻ (സെക്രട്ടറിമാർ), റൂഷ പി. കുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |