SignIn
Kerala Kaumudi Online
Friday, 17 May 2024 8.02 PM IST

ദർശന പുണ്യമായി വലിയ കളം

kalam

വൈക്കം : തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീഭദ്രകാളിയുടെ 16 കരങ്ങളോട് കൂടിയ വലിയകളം ഭക്തർക്ക് ദർശന പുണ്യമായി. തുടർന്ന് വിൽപ്പാട്ട്, വലിയകാണിക്ക, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവയും നടന്നു. രാവിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കുംഭകുടങ്ങൾ അഭിഷേകത്തിനായി കൂട്ടമായും ഒറ്റയായും എത്തി. താലപ്പൊലിയുമുണ്ടായിരുന്നു. ചടങ്ങുകൾക്ക് തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി ഹരികൃഷ്ണൻ എന്നിവർ മുഖ്യകാർമ്മികരായിരുന്നു. ക്ഷേത്രം മാനേജർ പി.ആർ രാജു, പ്രസിഡന്റ് കെ.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, സെക്രട്ടറി വി.കെ നടരാജൻ ആചാരി, ജോ.സെക്രട്ടറി ബി.ആർ രാധാകൃഷ്ണൻ ഇല്ലിക്കൽ, ട്രഷറർ കെ.ബാബു, അമ്മിണി ശശി, എം.ഡി അനിൽകുമാർ, എസ്.ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.