ആലപ്പുഴ: നാടാകെ വിഷുആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയിരിക്കെ
വിഷുക്കണിയും കൊന്നപ്പൂക്കളുമായി സ്ഥാനാർത്ഥികളെ വരവേറ്റ്പ്രവർത്തകരും നാട്ടുകാരും. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി മുന്നണി സ്ഥാനാർത്ഥികളുടെ സ്വീകരണ പര്യടന പരിപാടികളിലാണ് വിഷുക്കാഴ്ചകൾ നിറഞ്ഞത്. കുട്ടനാട് മണ്ഡലത്തിലായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി സി.എ.അരുൺകുമാറിന്റെ വെള്ളിയാഴ്ചയിലെ സ്വീകരണ പരിപാടി.
ചുവന്ന ജീപ്പിൽ കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസിനും ഇടതുമുന്നണി നേതാക്കൾക്കുമൊപ്പം വോട്ടർമാരെ കാണാനിറങ്ങിയ അരുൺകുമാറിന് നാടെങ്ങും ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. മുത്തുക്കുടയും വാദ്യമേളങ്ങളുമായി സ്ഥാനാർത്ഥിയെ സ്വീകരിച്ച പ്രവർത്തകർ ഓട്ടുരുളികളിൽ കണിവെള്ളരിയും പഴങ്ങളും കണിക്കൊന്നപ്പൂക്കളും കൈമാറി. വിഷു ബംമ്പർ ടിക്കറ്ര് നൽകിയായിരുന്നു ലോട്ടറി തൊഴിലാളിയായ വക്കച്ചന്റെ സ്നേഹ പ്രകടനം. ചങ്ങനാശേരി മണ്ഡല അതിർത്തിയിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി ഉച്ചയ്ക്ക് ശേഷം മങ്കൊമ്പ്, കുട്ടനാട് മേഖലകളിലായിരുന്നു പര്യടനം.
യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ രണ്ടാം ഘട്ടപര്യടനം നൂറനാട് ചെറുമുഖ ക്ലാത്തറ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കരയിലേതിന് സമാനമായ റെയിൽവേ വികസനം കേരളത്തിൽ ഒരിടത്തും നടന്നിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.എം.അമൃതേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആർ.മുരളീധരൻ,അഡ്വ.കെ. സണ്ണിക്കുട്ടി,ഷമീർ വള്ളിക്കുന്നം, തോമസ് സി.കുറ്റിശ്ശേരി,കെ.ഗോപൻ,ജി. ഹരിപ്രകാശ്,എം.ആർ.രാമചന്ദ്രൻ,കെ.എൽ. മോഹൻലാൽ,സുഭാഷ് പ്രണവം, മോഹനൻ നല്ലവീട്ടിൽ,അനിൽ പാറ്റൂർ, വന്ദന സുരേഷ്,കോശി ജോൺ,അഡ്വ. ടി.സി.പ്രസന്ന,ആർ.അജയൻ എന്നിവർ സംസാരിച്ചു. പ്ലാകോട്ടക്ഷേത്രം, പാറ്റൂർ,കുഴമത്ത്,ഏലിയാസ് നഗർ,ചേലേത്ത്,തത്തംമുന്ന,കുന്നയ്യത്ത്,തെരുവിൽ മുക്ക്,നെടിയവിള,തണ്ടത്ത് മുക്ക്,അമ്പലവിള ,ചുനക്കര ചന്ത,വരേണിക്കൽ ജംഗ്ഷൻ,കുഴിയിൽ മുക്ക്,കിണറുവിള മുക്ക്,ഓലകെട്ടിയമ്പലം,പുത്തൻകുളങ്ങര ജംഗ്ഷൻ,ഉമ്പർനാട് കണിയിലേത്ത് മുക്ക്,ചക്കാല ജംഗ്ഷൻ,പുതുച്ചിറ,കമ്പനിപ്പടി,ചന്തമുക്ക്,കോളറ്റ്,സിവിൽ സ്റ്റേഷൻ,എ.വി.ജെ,പ്രായിക്കര,കരയംവട്ടം,ഏറാം തോട്ടം,കരിമ്പിൻ കാവ് ക്ഷേത്രം,തലക്കാവ്,കൊല്ലുകടവ്,മാങ്കാംകുഴി,ഇരട്ട പള്ളിക്കൂടം, താന്നിക്കുന്ന്,നാലുമുക്ക് എന്നിവിടങ്ങളിൽ പര്യടനത്തിൽ വൻവരവേൽപ്പാണ് ലഭിച്ചത്.
തഴക്കര വഴുവാടി ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ദർശനത്തോടെയായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ പര്യടനം. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് പി.കെ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. തഴക്കര, വെട്ടിയാർ, നൂറനാട്, മുതുകാട്ടുകര, ഉളവക്കാട്,മറ്റപ്പള്ളി,കുടശ്ശനാട്,കഞ്ചിക്കോട് ,മാമുട്,ആയിക്കോമത്ത് വിള, പയ്യനല്ലൂർ,
പണയിൽ കുറ്റി,കാരവിള ജംഗ്ഷൻ,മലനട, റേഡിയോ ജംഗ്ഷൻ, ചാവടി ജംഗ്ഷൻ,
മണ്ണാരേത്ത്, പുന്നക്കുറ്റി, വേടരപ്ലാവ് സ്കൂൾ, കല്ലുകുളം, വിളയിൽ ജംഗ്ഷനിൽ സമാപിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ കെ.കെ.അനൂപ്, പ്രഭകുമാർ, ജനറൽ സെക്രട്ടറിമാരായ കെ.വി. അരുൺ, ബിനു ചാങ്കുരേത്ത്, സന്തോഷ് ചത്തിയറ, കെ.ജി.കർത്ത, ഗോപൻ ചെന്നിത്തല, സുഭാഷ് പട്ടാഴി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |