ആലപ്പുഴ: ആലപ്പുഴ നഗരസഭാ പരിധിയിലെ എ.എൻ.പുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ ഫ്ലക്സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. സംഘർഷ സാദ്ധ്യത സൃഷ്ടിക്കാനാണ് ഇത്തരം പ്രകോപനങ്ങളെന്നും പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷോളി സിദ്ധകുമാർ ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |