എഴുകോൺ: പുരോഗമന കലാ സാഹിത്യ സംഘം നെടുവത്തൂർ ഏരിയ കമ്മിറ്റി സാംസ്കാരിക കൂട്ടായ്മയും "ഇന്ത്യൻ മതേതരത്വവും ഭരണഘടനയും എത്രനാൾ" എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. നെടുമൺകാവ് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന കൂട്ടായ്മ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ
ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു.
പു.ക.സ ഏരിയ പ്രസിഡന്റ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനായി.
സെക്രട്ടറി ഷമ്മി പ്രഭാകർ, സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, എം.എസ്.ശ്രീകുമാർ, എൻ.എസ്.സജീവ്, ആർ.പ്രഭാകരൻ പിള്ള, വീണ ചെന്താമരാക്ഷൻ, ഡോ.എൻ.ശശികുമാർ, സി.ഉദയകുമാർ, രഞ്ജിനി അജയൻ, സിന്ധു ഓമനക്കുട്ടൻ, ടി.സി.പുഷ്പകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |