തിരുവനന്തപുരം : പഞ്ചാബ് നാഷണൽ ബാങ്കിന്റെ 130ാം സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ തിരുവനന്തപുരം സർക്കിൾ ഓഫീസിൽ എ. ഐ. പി. എൻ. ബി ഓഫീസേഴ്സ് അസോസിയേഷൻ ശ്രീരാമകൃഷ്ണ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ മേധാവി ആർ. നിത്യകല്യാണി ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സി. എസ്. ആർ പദ്ധതിയുടെ ഭാഗമായി നാല് 24 ഇഞ്ച് ചുമർ ഫാനുകൾ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |