കൊട്ടാരക്കര: വലിയ ശബ്ദത്തോടെയാണ് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞത്. വൈദ്യുതി പോസ്റ്റുകളും രണ്ട് തെങ്ങും ഇടിച്ചുതെറിപ്പിച്ചാണ് ടാങ്കർ മറിഞ്ഞത്. വലിയ ശബ്ദംകേട്ട് നാട്ടുകാർ ഓടിക്കൂടി, ആളുകളെത്തിയപ്പോഴേക്കും ഡ്രൈവർ പരിക്കുകളോടെ പുറത്തിറങ്ങി റോഡിലെത്തിയിരുന്നു. ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും പൊലീസും ഫയർഫോഴ്സുമെത്തി. ഡ്രൈവർ പറഞ്ഞത് പ്രകാരമാണ് ഗ്യാസ് നിറച്ച ടാങ്കറാണെന്ന് ഓടിക്കൂടിയവർ അറിഞ്ഞത്. അപ്പോഴേക്കും ഫയർഫോഴ്സ് സംഘമെത്തി. ഗ്യാസ് ലീക്കുണ്ടെന്ന് മനസിലാക്കിയതോടെ അവിടെയുള്ളവരെ എല്ലാവരെയും നീക്കം ചെയ്തു. പിന്നീട് സുരക്ഷാ സംവിധാനമൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |